കോട്ടയം : സംസ്ഥാന ജീ .എസ്. ടി വകുപ്പിൽ ഈ വർഷം ഇറങ്ങിയ പൊതു സ്ഥലമാറ്റത്തോട് അനുബന്ധിച്ച് മറ്റ് ജില്ലകളിൽ വർഷങ്ങളായി ജോലി ചെയ്തു വന്നിരുന്ന ഏൻ .ജി .ഒ അസോസിയേഷൻ അനുഭാവികളായ ജീവനക്കാർക്ക് കോട്ടയം ജില്ലയിലെക്ക് സ്ഥലം മാറ്റം ലഭിച്ചെങ്കിലും കഴിഞ്ഞ ദിവസം ജോയിന്റ് കമ്മീഷണർ ഓഡിറ്റ് വിഭാഗത്തിൽ കോട്ടയം ജോയിന്റ് കമ്മീഷണർ ഓഡിറ്റ് ഇറക്കിയ സ്ഥലം മാറ്റ ഉത്തരവിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യ പെട്ടുകൊണ്ട് ജോയിന്റ് കമ്മീഷണർ ഓഡിറ്റ് ഓഫീസിന് മുൻപിൽ എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ സംഗമം നടത്തി എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിക്ഷേധ യോഗം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് പറപ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് ജേക്കബ്, ജില്ലാ കമ്മിറ്റിയുടെ സഹ ഭാരവാഹികളായ ജോഷി മാത്യൂ, റോബി ജെ, സനീഷ് എ,റോബി സി ഐസക്ക്, സിബി ജേക്കബ്, സജിനി റ്റി മാത്യൂ, കെ.അരവിന്ദാഷൻ, രേഖ എം.ജി,മുഹമദ് ഷൈൻ, രാജൻ, അനീഷ് കുമാർ എൻ. എ,മൻസൂർ നടു കണ്ടിയിൽ, ജയശങ്കർ എസ്, ജിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.