പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു; കൊലപാതകം നടത്തിയത് സുഹൃത്ത്; പ്രതി കസ്റ്റഡിയില്‍

പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോധ് റോയ് അണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

Advertisements

ഞായറാഴ്ച്ച രാത്രി 1 മണിക്കാണ് സംഭവം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പത്തനംതിട്ട കെഎസ്ആര്‍റ്റിസി സ്റ്റാന്‍ഡിന് പുറകിലുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്

Hot Topics

Related Articles