വിജയവഴിയിൽ നിന്നും തോൽവിയിലേക്ക് വീണ് ബംഗളൂരു : സ്വന്തം തട്ടകത്തിൽ ആർ സി ബിയ്ക്ക് തിരിച്ചടി

ബംഗളൂരു : സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ. ആർ സി ബി ബാറ്റർമാർ നിറം മങ്ങിയ മത്സരത്തിൽ എട്ടുവിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. സ്കോർ : 169/8. ഗുജറാത്ത് : 170/2.

Advertisements

ടോസ് നേടിയ ഗുജറാത്ത് ഫീൽഡിങ്ങ് ആണ് തിരഞെടുത്തത്. പഴയ തട്ടകത്തില്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലാണ് ഗുജറാത്ത് വിരാട് കോലിയുള്‍പ്പടെയുള്ള ആര്‍സിബിയുടെ മുന്‍നിര ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചത്. ബെംഗളൂരു ബാറ്റിങ് നിര നിന്നുവിറച്ചതോടെ ‘വിന്റേജ് ആര്‍സിബി’ എന്ന ഹാഷ്ടാഗ് എക്‌സ്പ്ലാറ്റ്‌ഫോമില്‍ ഏറെനേരം ട്രെന്‍ഡിങ്ങായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ലിയാം ലിവിങ്സ്റ്റണിന്റെയും അര്‍ധ സെഞ്ചറിയും അവസാന ഓവറുകളിലെ ടിം ഡേവിഡിന്റെ കാമിയോ പ്രകടനവും ആര്‍സിബിയുടെ രക്ഷയ്‌ക്കെത്തി. 40 പന്തുകള്‍ നേരിട്ട ലിയാം ലിവിങ്സ്റ്റന്‍ അഞ്ചു സിക്‌സറുകള്‍ പറത്തി 54 റണ്‍സെടുത്തു പുറത്തായി. 18 പന്തുകള്‍ നേരിട്ട ടിം ഡേവിഡ് 32 റണ്‍സാണു നേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു പുറത്തായി. ജിതേഷ് ശര്‍മ (21 പന്തില്‍ 33), ഫില്‍ സോള്‍ട്ട് (13 പന്തില്‍ 14) എന്നിവരാണ് ആര്‍സിബിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഏഴു റണ്‍സ് മാത്രമെടുത്ത സൂപ്പര്‍ താരം വിരാട് കോലിയുടെ വിക്കറ്റ് രണ്ടാം ഓവറില്‍ വീഴ്ത്തി അര്‍ഷാദ് ഖാനാണ് ഗുജറാത്തിന്റെ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് സിറാജ് തെറിപ്പിച്ചു. അഞ്ചാം ഓവറില്‍ സിറാജിനെ ഫില്‍ സോള്‍ട്ട് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര വരെ നീണ്ട സിക്‌സര്‍ പായിച്ചെങ്കിലും, അടുത്ത പന്തില്‍ തന്നെ ഇംഗ്ലിഷ് ഓപ്പണറുടെ വിക്കറ്റ് പിഴുത് താരം ആര്‍സിബിക്കുള്ള മുന്നറിയിപ്പു നല്‍കി. സ്‌കോര്‍ 42 ല്‍ നില്‍ക്കെ 12 റണ്‍സെടുത്ത രജത് പാട്ടീദാറും വീണതോടെ ആര്‍സിബി പ്രതിരോധത്തിലായി.

ലിയാം ലിവിങ്സ്റ്റനും ജിതേഷ് ശര്‍മയും ബാറ്റിങ്ങിനെത്തിയപ്പോഴാണ് ബെംഗളൂരുവിന്റെ സ്‌കോറിങ്ങിനു കുറച്ചെങ്കിലും വേഗം കൂടിയത്. എന്നാല്‍ ജിതേഷ് ശര്‍മയെ സ്പിന്നര്‍ സായ് കിഷോര്‍ രാഹുല്‍ തെവാത്തിയയുടെ കൈകളിലെത്തിച്ചു. 14 ഓവറിലാണ് ആര്‍സിബി 100 പിന്നിട്ടത്. തൊട്ടുപിന്നാലെ സായ് കിഷോറിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യയും വീണു. ടിം ഡേവിഡിനെ കൂട്ടുപിടിച്ച്‌ ലിവിങ്സ്റ്റണ്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ആര്‍സിബിയെ പൊരുതാവുന്ന സ്‌കോറിലേക്കു നയിച്ചു. എന്നാല്‍ അര്‍ധ സെഞ്ചറിക്കു പിന്നാലെ ലിവിങ്സ്റ്റനെ ബട്‌ലറുടെ കൈകളിലെത്തിച്ച്‌ സിറാജ് വിക്കറ്റു നേട്ടം മൂന്നാക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡ് ആര്‍സിബിയെ സുരക്ഷിതമായ സ്‌കോറിലെത്തിച്ചു. സിറാജ് മൂന്ന് വിക്കറ്റും , സായ് കിഷോർ രണ്ട് വിക്കറ്റും വീഴ്ത്തി. അർഷദ് ഖാനും പ്രതീഷ് കൃഷ്ണയും ഇഷാന്ത് ശർമ്മയും ഓരോ വിക്കറ്റ് പിഴുതു. മറുപടി ബാറ്റിങ്ങിൽ ആദ്യം ഗില്ലിനെ (14) നഷ്ടമായി എങ്കിലും സായ് സുദർശനും (48) , ജോസ് ബട്ലറും ( പുറത്താകാതെ 73) , റൂതർ ഫോർഡും ( പുറത്താകാതെ 30 ) ചേർന്ന് ഗുജറാത്തിന് വിജയം സമ്മാനിച്ചു.

Hot Topics

Related Articles