ലണ്ടന്‍: 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്നതടക്കമുള്ള കണ്ടെത്തലുകള്‍ പുറത്ത് വിട്ട ഡോക്യുമെന്ററി വിവാദത്തില്‍ വിശദീകരണവുമായി ബി.ബി.സി രംഗത്ത്.വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ അത്തരം വിഷയങ്ങള്‍ വിശദീകരിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന് അവസരം നല്‍കിയിരുന്നുവെന്ന് ബിബിസി വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ലെന്നും ബി.ബി.സി പറഞ്ഞു. ഉന്നതമായ എഡിറ്റോറിയല്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളെല്ലാം സത്യമാണ്. അതൊന്നും മാറ്റിപ്പറയില്ല. ബിബിസി വിശദമാക്കി.
ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഡോക്യുമെന്ററി തയാറാക്കിയിരുന്നത്.
ഉന്നത എഡിറ്റോറിയല്‍ നിലവാരത്തില്‍ വ്യക്തമായ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം തയ്യാറാക്കിയത് എന്ന് ബിബിസി അഭിപ്രായപ്പെട്ടു. 2002 ല്‍ ഗുജറാത്ത് കലാപത്തിലെ മുസ്ലീം കൂട്ടക്കൊലയിലടക്കം അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടെന്ന വിമര്‍ശനവും ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്‍ററിയില്‍ വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് ഒടുവില്‍ യുട്യൂബ് നു പിന്‍വലിക്കേണ്ടി വന്നിരുന്നു. ഡോക്യുമെന്ററി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയായെങ്കിലും ബ്രിട്ടീഷ് എം പി ഇമ്രാന്‍ ഖുസൈന്‍ ഡോക്യുമെന്ററിയെ കുറിച്ചുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാട് ചോദിച്ചപ്പോള്‍ ചോദ്യത്തില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറിയ ഋഷി സുനക് കൃത്യമായ നിലപാട് പാര്‍ലമെന്റില്‍ അറിയിച്ചില്ല. പൗരത്വ ബില്ലു പോലെയുള്ള ഏകപക്ഷീയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുകയാണ്.
ന്യൂന പക്ഷങ്ങള്‍ ഭൂരിപക്ഷമായി മാറാതിരിക്കാനും ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനും വേണ്ടിയുള്ള അജണ്ടകളുടെ ഭാഗമായിരുന്നു ഗുജറാത്ത് കലാപം എന്നും അഭിപ്രായങ്ങള്‍ ഉയരുകയാണ്. ഇതോടെ ഇരു പതിറ്റാണ്ട് പിന്നിട്ട അതിക്രൂരമായ വംശഹത്യയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാവുകയാണ്.