ഗാന്ധിനഗര്‍: പെണ്‍കുട്ടികള്‍ 14-15 വയസ്സില്‍ വിവാഹം കഴിക്കുന്നതും 17 വയസ്സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതും പണ്ട് സാധാരണമായിരുന്നുവെന്ന് വാക്കാല്‍ പരാമര്‍ശം നടത്തി ഗുജറാത്ത് ഹൈക്കോടതി. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന ബലാത്സംഗത്തെ അതിജീവിച്ച, പ്രായപൂര്‍ത്തിയാകാത്ത (16 വയസും 11 മാസവും പ്രായമുള്ള) പെണ്‍കുട്ടിയുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. പെണ്‍കുട്ടിയുടെ പിതാവാണ് ഹർജി നല്‍കിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് സമീര്‍ ജെ. ദവെയുടെ ബെഞ്ച് പറഞ്ഞതിങ്ങനെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നമ്മള്‍ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ അമ്മയോടോ മുത്തശ്ശിയോടോ ചോദിക്കൂ. 14-15 വയസ്സായിരുന്നു വിവാഹം കഴിക്കാനുള്ള പരമാവധി പ്രായം. 17 വയസ്സിന് മുമ്പായി കുട്ടി ജനിക്കും. ആണ്‍കുട്ടികള്‍ക്ക് മുൻപ് പെണ്‍കുട്ടികള്‍ പക്വത പ്രാപിക്കുന്നു. ഇതറിയാന്‍ ഒരിക്കലെങ്കിലും മനുസ്മൃതി വായിക്കുക”.
ഭ്രൂണത്തിന് 7 മാസത്തിലധികം വളര്‍ച്ചയുള്ളതിനാല്‍ ഈ സാഹചര്യത്തില്‍ അബോര്‍ഷന്‍ സാധ്യമാണോയെന്ന് തന്റെ ചേംബറില്‍ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പാനല്‍ പെണ്‍കുട്ടിയെ അടിയന്തരമായി പരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടു