ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരുതന്നെ വന്നാലും രാഹുല്‍ ഗാന്ധിയുടെ അടിമയായി അദ്ദേഹത്തിന്റെ ഫയലും ചുമന്ന് നടക്കേണ്ടിവരുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. 90 ശതമാനം കോണ്‍ഗ്രസുകാരും കോണ്‍ഗ്രസ് അല്ലെന്നും അദ്ദേഹം ആരോപിച്ചു.
പല നേതാക്കളെയും പലയിടങ്ങളില്‍ നിന്നായി കൊണ്ടുവന്നതാണ്. ചിലരെ കോളജുകളില്‍ നിന്ന് കൊണ്ടുവന്നു. മുഖ്യമന്ത്രിമാരുടെ ക്ലര്‍ക്കുമാരായിരുന്ന ചിലരെ നേതാക്കളാക്കി. സ്വന്തം ചരിത്രത്തെ കുറിച്ച് പോലും ധാരണയില്ലാത്തവരോട് തര്‍ക്കിക്കാന്‍ എനിക്ക് കഴിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ജി-23 ഉണ്ടാവുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ വിശദീകരിച്ച് ഞാന്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. അവര്‍ എന്താണ് ചെയ്തത്? കെ.സി. വേണുഗോപാലുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ സ്‌കൂളില്‍ പോവുകയായിരുന്നു വേണുഗോപാല്‍ എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്.
പാര്‍ട്ടിക്ക് വേണ്ടി എത്ര സമയം നല്‍കാനാകുമെന്ന് അവരോട് ചോദിച്ചുനോക്കൂ. പാര്‍ട്ടിക്കായി അവര്‍ക്ക് സമയമുണ്ടാകില്ല. എന്നിട്ടാണ് എന്നെ ചോദ്യംചെയ്യുന്നത്. അവരുടെ പ്രായത്തില്‍ ദിവസം 20 മണിക്കൂര്‍ വരെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍ -ഗുലാം നബി ആസാദ് പറഞ്ഞു.