കോട്ടയം : നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആർപ്പൂക്കര ലക്ഷംവീട് കോളനി പിഷാരത്ത് വീട്ടിൽ തുളസീധരൻ മകൻ വിഷ്ണുദത്തിനെ (22) യാണ് കാപ്പ ചുമത്തി നാട് കടത്തിയത്. കോട്ടയം ജില്ലയിലെ നിരവധി ക്രിമിനൽ കേസിൽ പ്രതിയും വധശ്രമം, ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമാണ് വിഷ്ണുദത്ത്.
ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് വിഷ്ണുദത്തിനെ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തിയത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ ഗാന്ധിനഗർ, പാമ്പാടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേഹോപദ്രവമേൽപ്പിക്കുക, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വധശ്രമം നടത്തുക, പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്.