ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: അടിച്ചു വാരിയെല്ലൊടിച്ചു, കണ്ണിൽ വിരലുകൾ കുത്തിയിറക്കി, പൊലിസിനോടു പറഞ്ഞാൽ കൊന്നു കളയുമെന്ന ഭീഷണിയും. കോട്ടയം നഗരമധ്യത്തിൽ ഷാൻ കൊലക്കെസിൽ പ്രതിയായ ഗുണ്ടാസംഘത്തലവൻ മുള്ളങ്കുഴി കൊതമനയിൽ ജോമോൻ കെ.ജോസാ (കെ.ഡി ജോമോൻ -40)ണ് ഇയാൾക്കൊപ്പം ഓട്ടോ ഓടിക്കുന്ന നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അമ്മിണി ബാബുവിനെ ക്രൂരമായ രീതിയിൽ ആക്രമിച്ചത്. രണ്ടു മാസം മുൻപുണ്ടായ സംഭവത്തിൽ അമ്മിണി ബാബു ഇതുവരെയും പൊലീസിനു പരാതി നൽകിയിട്ടില്ല. പൊലീസിൽ പരാതി നൽകിയാൽ ജോമോൻ കൊല്ലുമെന്ന ഭീഷണി നിലനിൽക്കുന്നതിനാലാണ് അമ്മിണി ബാബു പരാതി നൽകാത്തതെന്ന് അമ്മിണി ബാബുവുമായി അടുത്ത വൃത്തങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരത്തിൽ കെഎസ്.ആർ.ടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷ ഓടിക്കുന്നവരായിരുന്നു അമ്മിണി ബാബുവും കെ.ഡി ജോമോനും. ഇരുവരും മുൻപ് ഒന്നിച്ച് നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടുമുണ്ട്. അമ്മിണി ബാബുവിനെതിരെ 27 ഓളം കേസുകൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായുണ്ട്. അടുത്തിടെ ഇരുവരും തമ്മിൽ തെറ്റിയതിനെ തുടർന്നാണ് ജോമോൻ കൊടും ക്രൂരമായ രീതിയിൽ അമ്മിണി ബാബുവിനോടു പെരുമാറിയതെന്നാണ് കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നത്.
കഞ്ചാവും, മദ്യവും മാത്രമല്ല വീര്യം കൂടിയ ലഹരിമരുന്നു ഗുളികകളും ആംപ്യൂളുകളും അടക്കം ജോമോൻ ഉപയോഗിക്കാറുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ വീര്യം കൂടിയ മരുന്നുകൾ ഉപയോഗിച്ചു കഴിഞ്ഞാൽ ജോമോന് തല നേരെ നിൽക്കില്ലെന്നാണ് ഇയാൾക്കൊപ്പം വർഷങ്ങളായി നടക്കുന്ന യുവാക്കൾ പറയുന്നത്. ഇത്തരത്തിൽ തല നേരെ നിൽക്കില്ലാത്തതിനാലാണ് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. അമ്മിണി ബാബുവുമായി തെറ്റിയ ജോമോൻ, ഇയാളെ തട്ടിക്കൊണ്ടു പോയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. കമ്പിവടിയ്ക്കും, കരിങ്കല്ലിനും ആക്രമിക്കുന്നതാണ് ജോമോന്റെ രീതി. ഇത്തരത്തിൽ അമ്മിണി ബാബുവിനെ ആക്രമിച്ചു. ഇയാളുടെ നാലു വാരിയെല്ലുകളാണ് ജോമോന്റെ ആക്രമണത്തിൽ നിശേഷം തകർന്നത്.
തിരിച്ച് ആക്രമിക്കാൻ ശ്രമിച്ച അമ്മിണി ബാബുവിനെ നിലത്ത് ചവിട്ടി വീഴ്ത്തിയ ശേഷം ഇയാളുടെ കണ്ണിൽ വിരലുകൾ കുത്തിറക്കുകയാണ് പ്രതി ചെയ്തത്. ഇതോടെ കണ്ണിനും ഗുരുതരമായി പരിക്കേറ്റു. ക്രൂരമായ അക്രമമുറകളാണ് ഇയാൾ അമ്മിണി ബാബുവിനോട് ചെയ്തത്. പരിക്കേറ്റ അമ്മിണി ബാബു ഏതാണ്ട് ഒന്നര മാസത്തോളം ആശുപത്രിയിലും വീട്ടിലുമായി ചിലവഴിച്ചു. ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഇയാൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. ജോമോന്റെ വധ ഭീഷണി നിലനിൽക്കുന്നതിനാൽ അമ്മിണി ബാബു ഇതുവരെയും പരാതി നൽകിയിട്ടില്ല.