പാലാ : മാരകായുധം കൊണ്ട് രാമപുരം സ്വദേശിയായ യുവാവിനെ ആക്രമിച്ച്കൈക്ക് പൊട്ടലും കണ്ണിന് ഗുരുതര പരിക്കും ഏൽപ്പിച്ച കുറവിലങ്ങാട് തോട്ടുവ ചിറക്കൽ എന്നു തോമസ് വർഗ്ഗീസിനെ (പോത്ത് വിൻസന്റ് – 46 ) പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പാലാ എ.എസ്.പി നിധിൻ രാജിന്റെ നിർദ്ദേശാനുസരണമായിരുന്നു അറസ്റ്റ് .
കഴിഞ്ഞ ഏഴിന് രാത്രി ഏഴുമണിയോടെ പാല മുണ്ടുപാലത്ത് വച്ച് രാമപുരം കുണിഞ്ഞി സ്വദേശിയെ പ്രതി ആക്രമിക്കുകയായിരുന്നു. പ്രത്യേകം നിർമ്മിച്ച മാരകായുധംകൊണ്ട് ആക്രമിച്ച് കൈയ്ക്കും കണ്ണിനും പരിക്ക് ഏൽപ്പിച്ച പ്രതി തുടർന്ന് ഒളിവിൽ പോയി. ഇയാളെ സബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യൻ എ എസ്.ഐ ബിജു കെ. തോമസ് , സിവിൽ പൊലീസ് ഓഫിസർ രഞ്ജിത് സി എന്നിവർ ചേർന്ന് പിറവം പാമ്പാക്കുട യിലുള്ള ഒളി സങ്കേതത്തിൽ നിന്ന് പിടികൂടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1999 ൽ ഇടുക്കി മുരിക്കാശ്ശേരി യിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈ വെട്ടിമാറ്റിയ കേസും പാലായിലും തൊടുപുഴയിലും ബൈക്കിലെത്തി മാല പിടിച്ചുപറിച്ച കേസ്സും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വഞ്ചനാ കേസും കുറവിലങ്ങാട് പോലീസിനെ ആക്രമിച്ച കേസും അടക്കം ഇയാൾക്കെതിരെ ഉണ്ട്. ഗാന്ധിനഗർ സ്റ്റേഷനിൽ വധശ്രമക്കേസ് ഉൾപ്പടെ സംസ്ഥാനത്ത് നിരവധി കേസ്സുകളിൽ പ്രതിയായി ശിക്ഷ അനുഭവിച്ചിട്ടുള്ളതും കേസുകൾ നിലവിൽ ഉള്ള കുപ്രസിദ്ധ പ്രതി ആണ് പോത്ത് വിൻസെന്റ്. പ്രതിയെ പാല കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.