ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു; ഭർത്താവും ഗുണ്ടകളും ചേർന്ന് 23 കാരനെ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് 23-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെയും മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റുചെയ്തു. തട്ടിക്കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിക്കുകയും, നഗ്നനാക്കി മർദിക്കുകയും ചെയ്തതായാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ കാളിയാർ തച്ചമറ്റത്തിൽ അനുജിത്ത് (21), സഹോദരൻ അഭിജിത്ത് (23), എറണാകുളം തൃക്കാരിയൂർ തങ്കളം വാലയിൽ ജിയോ (33), മുതലക്കോടം പഴുക്കാക്കുളം പഴയരിയിൽ അഷ്‌കർ (23) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചതായി ആരോപിച്ചാണ് അയൽവാസിയായ യുവാവിനെ അനുജിത്തിന്റെ നേതൃത്വത്തിൽ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയത്. തുടർന്ന്, നഗ്നനാക്കി ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തന്നെ വിവസ്ത്രനാക്കി മർദിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി ഇരുപത്തിമൂന്നുകാരൻ മൊഴിനൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Hot Topics

Related Articles