ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചു ; 23 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ

തൊടുപുഴ : ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് 23-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റുചെയ്തു. തൊടുപുഴ കാളിയാർ തച്ചമറ്റത്തിൽ അനുജിത്ത് (21), സഹോദരൻ അഭിജിത്ത് (23), എറണാകുളം തൃക്കാരിയൂർ തങ്കളം വാലയിൽ ജിയോ (33), മുതലക്കോടം പഴുക്കാക്കുളം പഴയരിയിൽ അഷ്കർ (23) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്.

തന്നെ വിവസ്ത്രനാക്കി മർദിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി ഇരുപത്തിമൂന്നുകാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles