തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തുക്കളുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മരിച്ചു. സുഹൃത്തുക്കൾ ചേർന്നു മർദിച്ചതിനെ തുടർന്നു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവാണ് മരിച്ചത്.
മെന്റൽ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട് അയിരൂപ്പാറ സ്വദേശി കുട്ടൻ, കല്ലിക്കോട് സ്റ്റീഫൻ , ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി കഴക്കൂട്ടം ചന്തവിളയിൽ വച്ചുണ്ടായ തർക്കത്തിനിടെയാണ് മെന്റൽ ദീപുവിന് തലയ്ക്ക് പരിക്കേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ മെന്റൽ ദീപു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരു ഗുണ്ടാ നേതാവിന്റെ ഒരുമിച്ചിരുന്ന് മദ്യപിച്ച ഈ സംഘം ആദ്യം തുണ്ടത്തിൽ വച്ച് തർക്കത്തിലേർപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് കഴക്കൂട്ടം പൊലീസും കേസെടുത്തിരുന്നു.
തുടർന്ന് രാത്രി പതിനൊന്നോടെ ചന്തവിളയിലെത്തി മദ്യപാനം തുടരുന്നതിനിടെയാണ് ഇതേ ചൊല്ലിയുള്ള തർക്കത്തിനിടെ ദീപുവിന് തലയ്ക്കടിയേറ്റത്. കൊലക്കേസുകൾ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച മെന്റൽ ദീപു.