പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്റെ പേരിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടയിൽ ഒരാൾക്ക് വെട്ടേറ്റു. വടക്കാഞ്ചേരി സ്വദേശി അരുണിനാണ് വെട്ടേറ്റത്. അരുണിന്റെ പെൺ സുഹൃത്തിന്റെ ഫോൺ നമ്ബർ രഞ്ജിത് എന്ന യുവാവ് ചോദിച്ചതിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്.
തർക്കം മൂർച്ഛിച്ചതോടെ രഞ്ജിത് അടുത്തുണ്ടായിരുന്ന കരിക്ക് വിൽപ്പനക്കാരന്റെ കത്തി കൈക്കലാക്കി അരുണിനെ ആക്രമിക്കുകയായിരുന്നു. അരുണിന് കൂടുതൽ പരക്കേൽക്കുന്നതിന് മുൻപ് നാട്ടുകാർ ഇടപെട്ട് പ്രശ്‌നം നിയന്ത്രിച്ചു. കാലിന് വെട്ടേറ്റ അരുണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജിത്തിനെതിരെ വടക്കാഞ്ചേരി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.