ഏറ്റുമാനൂർ: കോട്ടയം അതിരമ്പുഴയിൽ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം. ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ ഗുണ്ടാ സംഘം മാരകമായി മർദിച്ചു. ഏറ്റുമാനൂർ സ്വദേശിയായ ജഗൻ ഫിലിപ്പിനെ(37)യാണ് ഗുണ്ടാ സംഘം ക്രൂരമായി മർദിച്ചത്. വടിവാളും മാരകായുധങ്ങളുമായി എത്തിയാണ് അക്രമികൾ ആക്രമണം അഴിച്ചു വിട്ടത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ജഗനെ കോ്ട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി പത്തരയോടെ അതിരമ്പുഴ ലയബാറിനു മുന്നിലായിരുന്നു ആക്രമണം. ഇതുവഴി ബൈക്കിൽ എത്തിയ ജഗനെയും സുഹൃത്തിനെയും ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കമ്പിവടിയും വടിവാളും മാരകായുധങ്ങളുമായി പാഞ്ഞെത്തിയ അക്രമി സംഘം ബൈക്കിൽ നിന്നും ജഗനെ വലിച്ച് താഴെയിട്ട് ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിൽ അഞ്ചോളം ആളുകളുണ്ടായിരുന്നു. വടിവാൾ അടക്കം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണമെന്നു പരിക്കേറ്റ ജഗൻ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണത്തിൽ പരിക്കേറ്റ് റോഡിൽ വീണു കിടന്ന ജഗനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കു സാരമായി പരിക്കേൽക്കുകയും, കയ്യിലും കാലിലും മുറിവേൽക്കുകയും ചെയ്തു. ഇതേ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയിട്ടുണ്ട്.