ആലപ്പുഴ: ആലപ്പുഴ ചെട്ടികാട് നടുറോഡിൽ ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതികളായ തുമ്പി വിനുവും ജോൺകുട്ടിയുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും കുത്തേറ്റു. ചെട്ടികാട് ജംഗഷനിൽ മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു.
ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവമുണ്ടായത്. ഇവർ തമ്മിൽ മുൻവൈരാഗ്യമുണ്ടെന്നും പൊലീസ് പറയുന്നു. ഏറ്റുമുട്ടലിനൊടുവിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇരുവർക്കും കുത്തേറ്റു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി. രണ്ടു ആംബുലൻസു~കളിലായി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി എന്നും പൊലീസ് വ്യക്തമാക്കുന്നു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.