കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാട് കടത്തി. കൂരോപ്പട വില്ലേജ് പങ്ങട കരയിൽ ചോകോൻ പറമ്പ് ഭാഗത്ത് പൌവ്വത്ത് കാട്ടിൽ വീട്ടിൽ സനു.പി.സജിയെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാട് കടത്തിയത്.
കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ക്രിമിനലായ സനു, വധശ്രമം, ദേഹോപദ്രവം, സ്ത്രീപീഡനം തുടങ്ങി നിരവധി ക്രമിനൽക്കേസുകളിൽ പ്രതിയാണ്. ഇതേ തുടർന്നു ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ജില്ലാ പൊലീസ് മേധാവി നാട് കടത്തി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് സനു.പി.സജിയെ ആറ് മാസക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ പാമ്പാടി, പള്ളിക്കത്തോട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ നരഹത്യാശ്രമം, ദേഹോപദ്രവം, സ്ത്രീപീഡനം അതിക്രമിച്ചുകയറി വസ്തുവകകൾക്ക് നാശനഷ്ടം വരുത്തുക മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.