പാലായിലെ കുപ്രസിദ്ധ റൗഡി പാണ്ടി ജയൻ അറസ്റ്റിൽ ; പിടിയിലായത് നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി

കോട്ടയം : പാലായിലെ കുപ്രസിദ്ധ ക്രിമിനലായ പാണ്ടി ജയൻ പൊലീസ് പിടിയിലായി. പാലാ പുലിയന്നൂർ കൊഴുവനാൽ കരയിൽ അറക്കൽ പാലം ഭാഗത്ത് വലിയപറമ്പിൽ ജയനെ ( 54 ) യാണ് പാലാ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്. പാലാ സ്റ്റേഷൻ ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് പാണ്ടിജയൻ.

Advertisements

അടിപിടി,സ്ത്രീകളെ മാനഭംഗപ്പെടുത്തൽ, പിടിച്ചുപറി കൊലപാതകശ്രമം എന്നീ വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ. നിരവധി തവണ ശിക്ഷിക്കപ്പെട്ടതും, വിവിധ കോടതിയിൽ ഇപ്പോളും കേസുകൾ നിലനിൽക്കുന്നതുമായ പ്രതിയാണ് ജയൻ. സഹോദരിയുടെ ഭവനത്തിൽ കയറി സഹോദരിയെയും കുട്ടികളെയും മർദ്ദിക്കുകയും വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ അടിച്ചുതകർക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാർക്കും മറ്റു ഭീഷണി ഉയർത്തുകയും ചെയ്ത പരാതിയിന്മേൽ പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയുടെ ഒളിസങ്കേതത്തെ കുറിച്ച് അറിവ് ലഭിച്ചത്. തുടർന്ന് പാലാ സിഐ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ എസ്.ഐ അഭിലാഷ് എം.ഡി ഷാജി സെബാസ്റ്റ്യൻ , സിവിൽ പൊലീസ് ഓഫിസർ ജസ്റ്റിൻ, സുരേഷ്, സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Hot Topics

Related Articles