തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് തലക്ക് വെടിയേറ്റു. പാങ്ങോട് സ്വദേശി ഇലക്ടീഷനായ റഹിം എന്ന യുവാവിനാണ് തലക്ക് വെടിയേറ്റത്. പാങ്ങോട് വര്‍ക്ക് ഷോപ്പ് നടത്തുന്ന വിനിത് എന്നയാളാണ് വെടിവെച്ചതെന്നാണ് ദ്യക്സാക്ഷികള്‍ പറയുന്നത്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. കടയ്ക്കല്‍ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയായിരുന്നു റഹിമിന് നേരെ ആക്രമണമുണ്ടായത്. റഹിമിന്റെ ബൈക്ക് വിനിതിന്റെ വര്‍ക്ക് ഷോപ്പില്‍ റിപ്പയറിന് നല്‍കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. വിനിതിനെ പൊലീസ് പുലര്‍ച്ചയോടെ പിടികൂടിയെങ്കിലും ഇയാള്‍ക്കൊപ്പമുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്ന റഹിമിന് തലക്ക് ശസ്ത്രക്രിയ നടത്തും. ഇയാളുടെ സ്ഥിതി ഗുരുതരമാണ്. കടയ്ക്കല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.