പത്തനംതിട്ട:
ഗുരു നിത്യ ചൈതന്യ യതി വിശ്വ ശാന്തിയുടെ കലാതീത പ്രവാചകൻ എന്ന് ഡോ ജോസഫ് മാർ ബർണബാസ് സഫ്റഗൻ മെത്രാപോലീത്ത പറഞ്ഞു. ഗുരുവിന്റെ ജന്മ ശതബ്ദിയോട് അനുബന്ധിച്ചു വൈ എം സി എ പത്തനംതിട്ട റീജിയൻ വകയാർ ഗുരു കുല ആശ്രമത്തിൽ നടന്ന ശാന്തി പർവ്വം സമ്മേളനം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. ഭാരതീയ ഇതിഹാസങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യം തിരിച്ചറിയുവാൻ ഏവർക്കും കഴിയണം. .ഇക്കാര്യത്തിൽ വൈ എം സി എ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈ എം സി എ മുൻ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു.
വർക്കല നാരായണ കുലം സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ അനുഗ്രഹ പ്രഭാഷണം നടത്തി. വൈ എം സി എ ലണ്ടൻ ഐ എസ് എച് ഡയറക്ടർ ഡോ റോയ്സ് മല്ലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് എം എസ്, റെജികുമാർ ടി എസ്, ബിജുമോൻ കെ സാമൂവൽ, രാജു ജോൺ, കെ വി തോമസ്, ടി എസ് തോമസ് സാലി ജോസ്, ജോസ് മാടപ്പള്ളി, കെ പി തോമസ്,. അനി എം എബ്രഹാം എന്നിവർ പ്രസംഗിച്ചു.