ഗുരുധർമ്മ പ്രചരണ സഭ മെമ്പർഷിപ്പ് ക്യാമ്പെയിൻ മെയ് ഒന്ന് മുതൽ

കോട്ടയം : യുവതലമുറയുടെ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗവും തന്മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെയും പറ്റി ബോധവത്കരണം നടത്തുന്നതിനൊപ്പം ഗുരുധർമ്മ പ്രചരണ സഭ മെമ്പർഷിപ്പ് ക്യാമ്പെയിനുമായി രംഗത്ത്. ഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലയിൽ 2022 മെയ് 1 മുതൽ 31 വരെ മെംമ്പർഷിപ്പ് കാമ്പെയിൻ നടത്തുന്നു.
സഭയുടെ നീയ്മാവലി അനുസരിച്ച് മദ്യവിരുദ്ധ സത്യപ്രതിജ്ഞ എടുക്കുവാൻ തയ്യാറാകുന്ന എല്ലാവർക്കും മെംമ്പർഷിപ്പ് നൽകുന്നതാണെന്ന് ജില്ലാ പ്രസിഡൻറ് ബാബുരാജ് വട്ടോടിൽ,സെക്രട്ടറി സുകുമാരൻ വാകത്താനം എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles