കോട്ടയം: ശിവഗിരിയില്‍ ഏപ്രില്‍ 16,17,18 തീയതികളില്‍ നടക്കുന്ന ശ്രീ ശാരദാ പ്രതിഷ്ഠയുടെ 110-)o വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്തിനു മുന്നോടിയായി ഗുരുധര്‍മ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍എല്ലാ മണ്ഡലങ്ങളിലും യൂണിറ്റ് തലങ്ങളിലും ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷ്ത്തുകള്‍ സംഘടിപ്പിക്കും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും രാഷ്ട്രീയ സാമൂഹിക പ്രമുഖരെയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും ചടങ്ങുകള്‍ നടക്കുക. ജില്ലാതല സമാപന പരിഷത്ത് ഏപ്രില്‍ ആദ്യവാരം കോട്ടയത്ത് വച്ച് നടത്തുന്നതാണ്.
ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടില്‍ അധ്യക്ഷത വഹിച്ച യോഗം കെ.എസ്.ആര്‍.റ്റി.സി. കോട്ടയം ഡിപ്പോയില്‍ നിന്നും രാവിലെ 6.50 നുപുറപ്പെട്ട്10.30ന് ശിവഗിരിയിലെത്തി 11.30 ന് മടങ്ങിപ്പോരുന്ന ബസ് ചെമ്പഴന്തി വരെ നീട്ടി തിരികെ 2.30.ന് ശിവഗിരിയില്‍ എത്തി ഗുരുപൂജക്കു ശേഷം ഭക്തരുമായ മടങ്ങാവുന്ന രീതിയില്‍ സമയം ക്രമീകരിക്കണം എന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഭ കേന്ദ്ര ഉപദേശ സമിതി അംഗം ആര്‍. സലിംകുമാര്‍ ,കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. കമലാസനന്‍ , ജില്ലാ വൈസ് പ്രസിഡന്റ് അനിരുദ്ധന്‍ മുട്ടുംമ്പുറം ജില്ലാ സെക്രട്ടറി സുകുമാരന്‍ വാകത്താനം, ട്രഷറര്‍ മോഹന കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 9446712603