കോട്ടയം കുറിച്ചിയിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു : കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോട്ടയം : കനത്ത മഴയിലും കാറ്റിലും കോട്ടയം കുറിച്ചിയിൽ വീട് ഇടിഞ്ഞുവീണു. കുറിച്ചി പുത്തൻ കോളനി കുഞ്ഞൻ കവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. ഇന്ന് രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് വീടിൻറെ ഭിത്തിയും മതിലും അടക്കം ഇടിഞ്ഞു വീഴുകയായിരുന്നു. ആറുപേരാണ് വീട്ടിൽ താമസിച്ചിരുന്നത്. അപകടമുണ്ടാകുന്ന സമയത്ത് ഇവരാരും തന്നെ വീട്ടിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വൻ ദുരന്തം ഒഴിവായി. വീടിൻറെ കാലപ്പഴക്കത്തെ തുടർന്ന് പഞ്ചായത്തിൽ അടക്കം അറ്റകുറ്റപ്പണികൾക്ക് അപേക്ഷ നൽകിയിരുന്നതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ല.

Advertisements

Hot Topics

Related Articles