ഫോട്ടോ:ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടത്തുന്ന ആഘോഷങ്ങളുടെ സ്വാഗത സംഘ രൂപീകരണയോഗം സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം :
ഗുരുവായൂർ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം വൈക്കം മഹാദേവക്ഷേത്തിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്തംബർ 15 ന് നടക്കുന്ന ആഘോഷത്തിന്റെ സ്വാഗത സംഘ രൂപികരണ യോഗം .സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു.വൈക്കം ക്ഷേത്ര കലാപീഠം ഹാളിൽ നടന്ന യോഗത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെമ്പർ മനോജ് .ബി.നായർ , വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, പ്രതിപക്ഷ നേതാവ് എസ്.ഹരിദാസൻ നായർ ,കൗൺസിലർമാരായ കെ.ബി.ഗിരിജ കുമാരി , രേണുകരതിഷ് , കെ.അജിത് , വൈക്കം ഡിവൈ എസ്പി. ടി.ബി. വിജയൻ ,വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി,വൈക്കം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് പി.വി.നാരായണൻനായർ , ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി.ആർ.സി .നായർ ,ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിച്ചു. സുവർണ്ണ ജൂബിലി ആഘോഷ ഉദ്ഘാടനം ആഗസ്റ്റ് 17 ന് ദേവസ്വം മന്ത്രി പി. വാസവൻ ചെമ്പൈ ഗ്രാമത്തിൽ നിർവഹിക്കും.