കോട്ടയം : ലൈംഗികാതിക്രമ പരാതിയില്‍ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടിയാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന കോട്ടയത്ത് പൊതുയോഗം സംഘടിപ്പിച്ചു. അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന കോട്ടയം ജില്ലാ പ്രസിഡന്റ് സഖാവ് ആശാരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി സഖാവ് കെ എം ബീവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സഖാവ് മായമോൾ കെപി, ജില്ലാ വൈസ് പ്രസിഡന്റ് സഖാവ് കെ കെ ഗിരിജ തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു.