സുകുമാരക്കുറുപ്പായി അബു സലിം ;റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തില്‍ എത്തുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഒരുങ്ങുന്നു 

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുന്നു.ഫൈനല്‍സ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവർദ്ധനാണ് ഈ സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ഷാജികൈലാസ് – ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണിത്.

Advertisements

സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രമായി അബു സലിം എത്തുന്നു. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ,എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആർ ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം. വിനീത് ശ്രീനിവാസൻ, അഫ്സല്‍, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ക്യാമറ: രജീഷ് രാമൻ, എഡിറ്റിങ്: സുജിത് സഹദേവ്, ആക്ഷൻ കോറിയോഗ്രാഫർ: റണ്‍ രവി,പി ആർ ഒ -വാഴൂർ ജോസ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുന്ന ഒരു ഫണ്‍ ത്രില്ലർ മൂവി ആയിരിക്കും ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.