ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; 6 വിദ്യാർത്ഥിനികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോട്ടയം: വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ്  വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട കാർ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ്  തകർത്തു താഴേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച  രാവിലെ 6.30ഓടെ ആയിരുന്നു അപകടം.  എറണാകുളം , കൊല്ലം , കണ്ണൂർ  സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

Hot Topics

Related Articles