“ഗ്യാന്‍ വാപി മസ്ജിദ് സമുച്ചയത്തിലെ സീൽ ചെയ്ത പ്രദേശങ്ങളിൽ ശാസ്ത്രീയ സർവേ നടത്തണം”; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി: വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദ് സമുച്ചയത്തിലെ സീൽ ചെയ്ത വുസുഖാനയും ചുറ്റുമുള്ള പ്രദേശങ്ങളും ശാസ്ത്രീയമായി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശിവലിംഗം കണ്ടെതായി പറയപ്പെടുന്ന വുസുഖാന പ്രദേശം 2022 ലാണ് സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് സീല്‍ചെയ്തത്. വുസുഖാനയുടെ സ്വഭാവവും അനുബന്ധ സവിശേഷതകളും നിർണ്ണയിക്കുന്നതിന് ആവശ്യമായ സർവേ നടത്തുന്നതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിക്കുകയാണ് ഹര്‍ജിയിലെ ആവശ്യം. മസ്ജിദ് സമുച്ചയത്തിലെ 10 നിലവറകളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വീണ്ടും സർവേ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Advertisements

Hot Topics

Related Articles