ചെന്നൈ : ഭാര്യയെ കെട്ടിയിട്ട് ലൈംഗിക ബന്ധത്തിന് ഒടുവിൽ ഭാര്യ മരിച്ചു. ജിം പരിശീലകനായ ഭർത്താവ് അറസ്റ്റിൽ. 34 വയസ്സുള്ള ജിം പരിശീലകന്‍ ഭാസ്‌കറാണ് ഈ കേസില്‍ അറസ്റ്റിലായത്. 32 വയസ്സുള്ള ഭാര്യ ശശികല ഏപ്രില്‍ 30നാണ് മരിച്ചത്. കൈകാലുകള്‍ ബന്ധിച്ചുള്ള ബോണ്ടേജ് സെക്‌സ്-ലൈംഗിക വേഴ്ചയ്ക്കിടെ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് ഭാസ്‌കര്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി.
സ്ത്രീകള്‍ക്ക് മാത്രമായുള്ള ജിം നടത്തി വരികയായിരുന്നു ശശികല. 2018ല്‍ വിവാഹിതരായ ഇവര്‍ക്ക് നാല് വയസ്സും രണ്ട് വയസ്സുമുള്ള രണ്ട് കുട്ടികളുണ്ട്. ഭാസ്‌കറും ശശികലയും ലൈംഗിക ബന്ധനത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് മദ്യപിച്ചിരുന്നുവെന്നും, അതിനിടയില്‍ ഭാര്യയുടെ കൈകളും കാലുകളും കെട്ടി, കഴുത്തില്‍ തുണി ചുറ്റിയെന്നും ഭാസ്‌കര്‍ പോലീസിനോട് പറഞ്ഞു. ഇതാണ് ശ്വാസംമുട്ടലിന് കാരണമായത്. പിന്നീട് ശശികലയുടെ മൂക്കില്‍ നിന്ന് രക്തം വരികയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ശശികലയുടെ അച്ഛന്‍ അരുളും ബന്ധുക്കളും ഭാസ്‌കറിന്റെ വാദം അംഗീകരിക്കുന്നില്ല. ഭാസ്‌കര്‍ ശശികലയെ മുന്‍പും ഉപദ്രവിച്ചിട്ടുണ്ടെന്നും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നെന്നും അവര്‍ ആരോപിച്ചു. ഭാസ്‌കറിന് മറ്റ് ബന്ധങ്ങളുണ്ടെന്ന് ശശികലയ്ക്ക് സംശയം ഉണ്ടായിരുന്നതായും ഇത് വഴക്കുകള്‍ക്ക് കാരണമായിരുന്നുവെന്നും അരുള്‍ പറഞ്ഞു. മുന്‍പ് രണ്ടുതവണ ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകള്‍ മരിച്ച ദിവസം ഭാസ്‌കര്‍ അവളുടെ വായും കൈകാലുകളും കെട്ടി കൊലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഭാസ്‌കറിന്റെ മൊഴിയും ശശികലയുടെ കുടുംബത്തിന്റെ ആരോപണങ്ങളും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
ബോണ്ടേജ് സെക്‌സ് എന്താണ്? ഹൊസൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവം
ചെന്നൈ: ഹൊസൂരില്‍ ഭാര്യയെ കെട്ടിയിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ യുവതി മരിച്ച സംഭവം പുറത്തുവന്നതോടെ, എന്താണ് ബോണ്ടേജ് സെക്‌സ് (Bondage Sex) എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലും മറ്റ് വേദികളിലും സജീവമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ ബോണ്ടേജ് സെക്‌സ് എന്താണെന്ന് ലളിതമായി വിശദീകരിക്കാം.
ബോണ്ടേജ് സെക്‌സ് എന്നത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ഒരാളുടെയോ അല്ലെങ്കില്‍ രണ്ടുപേരുടെയും പൂര്‍ണ്ണ സമ്മതത്തോടെ ശരീരം ബന്ധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന ഒരു ലൈംഗിക രീതിയാണ്. ഇതിനായി സാധാരണയായി കയറുകള്‍, ബെല്‍റ്റുകള്‍, കൈവിലങ്ങുകള്‍ തുടങ്ങിയ വിവിധതരം വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ പങ്കാളിയുടെ ചലനം പരിമിതപ്പെടുത്തുന്നത് ചില ആളുകള്‍ക്ക് ലൈംഗിക ഉത്തേജനം നല്‍കുകയും ഇത് ലൈംഗിക കളിയിലെ ഒരു പ്രധാന ഭാഗമായി അവര്‍ കണക്കാക്കുകയും ചെയ്യുന്നു.
ബോണ്ടേജ് സെക്‌സ് ഒരു ലൈംഗിക താല്പര്യമോ അല്ലെങ്കില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക പ്രവര്‍ത്തിയുടെ ഭാഗമോ ആകാം. എന്നാല്‍ ഇതില്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം ഇത് ഒരിക്കലും ബലപ്രയോഗത്തിലൂടെ അരുത് എന്നതാണ്. ഒരാളുടെ ഇഷ്ടമില്ലാതെ അവരെ ബന്ധിച്ച് ലൈംഗികമായി ഉപയോഗിക്കുന്നത് ഗുരുതരമായ ലൈംഗികാതിക്രമമായി കണക്കാക്കപ്പെടും.
സുരക്ഷിതമായ ബോണ്ടേജ് സെക്‌സ് ഉറപ്പാക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉപയോഗിക്കുന്ന കയറുകള്‍, ബെല്‍റ്റുകള്‍ തുടങ്ങിയവ മൂലം ശരീരത്തിന് പരിക്കേല്‍ക്കാത്ത രീതിയില്‍ ബന്ധിക്കണം. അതുപോലെ, എപ്പോള്‍ വേണമെങ്കിലും അഴിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടുകള്‍ ഉപയോഗിക്കണം. കൂടാതെ, ഇരുവര്‍ക്കും ഇതിനോട് താല്പര്യമുണ്ടായിരിക്കണം.
ഹൊസൂരിലെ കേസില്‍, അറസ്റ്റിലായ ഭര്‍ത്താവ് ഭാസ്‌കര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് ബന്ധന ലൈംഗികതയ്ക്കിടെ (Bondage Sex) ശ്വാസംമുട്ടിയാണ് ഭാര്യ ശശികല മരിച്ചത് എന്നാണ്. എന്നാല്‍ ശശികലയുടെ കുടുംബം ഈ വാദം നിഷേധിക്കുകയും ഭാസ്‌കര്‍ ശശികലയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ബോണ്ടേജ് സെക്‌സ് എന്നത് ഒരു ലൈംഗിക താല്പര്യമാണോ അതോ കൊലപാതകത്തിനുള്ള മറയാണോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ഈ സംഭവം ബോണ്ടേജ് സെക്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയൊരു തലം നല്‍കിയിരിക്കുകയാണ്.