ആലപ്പുഴ :
ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് പൂവണ്ണാൻപാറ വീട്ടിൽ സർജുവിനെ(36) ആണ് കെ എസ് ആർ ടി സി ബസ് സ്റ്റേഷനു സമീപമുള്ള ലോഡ്ജിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് പ്രദേശത്ത് കെട്ടിടത്തിന്റെ വാട്ടർപ്രൂഫ് ജോലിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. കഴിഞ്ഞദിവസം രാത്രി മുറിയിൽ എത്തിയ സുഹൃത്താണ് അനക്കമില്ലാത്ത അവസ്ഥയിൽ സർജുവിനെ കണ്ടത്. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Advertisements