കൊച്ചി : പലസ്തീന്‍ സംഘടനയായ ഹമാസിനെ ‘ഭീകരര്‍’ എന്ന് വിശേഷിപ്പിച്ചത് തിരുത്തി മുന്‍ മന്ത്രി കെ കെ ശൈലജ. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ രണ്ടാമതും പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ‘ഭീകരര്‍’ എന്ന വാക്ക് ഒഴിവാക്കി വിശദീകരണം നല്‍കിയത്. പോസ്റ്റിനെതിരെ ഇടത് നേതാക്കള്‍ പോലും വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്രയേല്‍_പലസ്തീന്‍ യുദ്ധത്തെക്കുറിച്ച് ഞാന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതല്‍ പലസ്തീന്‍ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റില്‍ എഴുതിയത്.ഇടതുപക്ഷം എപ്പോഴും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്നഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ യുദ്ധതടവുകാരോടും സാധാരണജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും പോസ്റ്റില്‍ എഴുതിയിരുന്നു. പലസ്തീന്‍ ജനതയോട് വര്‍ഷങ്ങളായി ഇസ്രയേല്‍ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റില്‍ എഴുതിയിരുന്നു.യുദ്ധങ്ങള്‍ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്.ഇസ്രയേല്‍ ഇപ്പോള്‍പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ ഭീകരതകള്‍ക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വര്‍ഗീയ ലഹളകളിലും നരകയാതനകള്‍ക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും.