ഇസ്രയേലും ഹമാസും വീണ്ടും നേർക്കുനേർ : വീണ്ടും മധ്യപൂർവേഷ്യയിൽ ആക്രമണം ശക്തം 

റഫ :  കൂടുതല്‍ വലിയ ആക്രമണങ്ങള്‍ ഇസ്രായേല്‍ സേനയെ കാത്തിരിക്കുന്നതായി ഹമാസിന്റെ മുന്നറിയിപ്പ്. ദക്ഷിണ ലബനാനില്‍ നിന്നുള്ള ഹിസ്ബുല്ല ആക്രമണത്തെ നേരിടാൻ പ്രത്യാക്രമണവുമായി ഇസ്രായേല്‍. ചെങ്കടലില്‍ ആക്രമണത്തെ തുടർന്ന് ചരക്കുകപ്പല്‍ കടലില്‍ മുങ്ങി തുടങ്ങിയെന്ന് ഹൂത്തികള റഫയിലേക്കുള്ള കടന്നുകയറ്റത്തിനിടെ, ഇതാദ്യമായാണ് ഇത്രയും വലിയ തിരിച്ചടി ഇസ്രായേല്‍ സേനക്ക് ലഭിക്കുന്നത്. ദക്ഷിണ റഫ സിറ്റിയിലെ തല്‍ അസ് സുല്‍ത്താൻ ഡിസ്ട്രിക്റ്റിലാണ് ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ ബോംബാക്രമണം നടത്തി 8 പേരെ ഹമാസ് സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് വധിച്ചത്. തികച്ചും അപ്രതീക്ഷിതവും പതിയിരുന്നുള്ളതുമായ ഗറില്ലാ ആക്രമണമാണ് നടന്നതെന്ന് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Advertisements

ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സൈനികരുടെ രക്ഷക്കെത്തിയ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായി. ഏറെ പണിപ്പെട്ടാണ് സൈനികരുടെ മൃതദേഹങ്ങള്‍ അവിടെ നിന്ന് മാറ്റാനായതെന്നും ഇസ്രായേല്‍ സ്ഥിരീകരിച്ചു. സമാനരീതിയിലുള്ള കൂടുതല്‍ ശക്തമായ ആക്രമണം ഇനിയും പ്രതീക്ഷിക്കാമെന്ന് അല്‍ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ പറഞ്ഞു. എട്ടു സൈനികരുടെ മരണം ഇസ്രായേലിനെ ശരിക്കും നടുക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗസ്സ യുദ്ധത്തിന് വലിയ വിലയാണ് രാജ്യം നല്‍കി വരുന്നതെന്ന് നെതന്യാഹു പ്രതികരിച്ചു. ബന്ദികള്‍ക്കു പുറമെ സൈനികരെയും കൊലക്കു കൊടുക്കുന്നത് അവസാനിപ്പിക്കാൻ വെടിനിർത്തല്‍ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ ഇന്നലെയും തെരുവിലിറങ്ങി. ഹിസ്ബുല്ല ആക്രമണത്തെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായ വടക്കൻ ഇസ്രായേലിലെ ജനങ്ങളും ഇന്നലെ പ്രതിഷേധവുമായി രംഗത്തുവന്നു. മാസങ്ങളായി സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്നും ആക്രമണം കൊണ്ട് തങ്ങള്‍ പൊറുതിമുട്ടിയെന്നും വ്യക്തമാക്കിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ രാത്രി വ്യാപക പ്രത്യാക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. 

ഗസ്സയില്‍ ഇസ്രായേലിന്റെ നരമേധം തുടരുകയാണ്. മധ്യ ഗസ്സയിലെ ദേർ അല്‍ ബലാഹില്‍ ഒരു വീടിനു മുകളില്‍ ഇസ്രായേല്‍ യുദ്ധവിമാനം ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തി. വടക്കൻ ഗസ്സയിയെ ഇന്തോനേഷ്യൻ ആശുപത്രി സൈന്യം കത്തിച്ചു. ഗസ്സയിലേത് ബാല്യം നഷ്ടപ്പെട്ട തലമുറയായി മാറാനുള്ള സാധ്യതയുണ്ടെന്ന് യു.എൻ.ആർ.ഡബ്ല്യു.എയുടെ മുന്നറിയിപ്പ്. ഏദൻ കടലിടുക്കില്‍ തങ്ങളുടെ ആക്രമണത്തെ തുടർന്ന് ഒരു ചരക്ക് കപ്പല്‍ മുങ്ങി തുടങ്ങിയെന്ന് ഹൂത്തികള്‍.

Hot Topics

Related Articles