ടെൽ അവീവ് : കുഞ്ഞുങ്ങളെ അരുംകൊല ചെയ്ത് ഹമാസ് ഭീകരരുടെ ക്രൂരത. തെക്കൻ ഇസ്രയേലിലെ കിബ്ബ്യൂട്ട്സില്‍ വീടുകളില്‍ കയറി കുഞ്ഞുങ്ങളെ തലയറുത്ത് കൊന്ന് മുഴുവൻ കുടുംബാംഗങ്ങളെയും വെടിവച്ച് കൊല്ലുന്ന ഭീകരത ലോകത്തെ ഞെട്ടിച്ചു. തോക്കുകളും ഗ്രനേഡുകളുമായി 70-ഓളം ഹമാസ് ഭീകരര്‍ കിബ്ബ്യൂട്ട്സിലേക്ക് ഇരച്ചുകയറുകയായിരുന്നു. അവര്‍ മുന്നില്‍പ്പെട്ടവരെയെല്ലാം കൊന്നു. കുറഞ്ഞത് 40 കുഞ്ഞുങ്ങളെയെങ്കിലും ഹമാസ് ഭീകരര്‍ കൊന്നതായാണ് റിപ്പോര്‍ട്ട്.
നിമിഷനേരം കൊണ്ട് ഇവിടം ശ്‌മശാന ഭൂമിയായി. ഇന്നലെ ഇസ്രയേല്‍ സൈനികര്‍ നടത്തിയ തെരച്ചിലിലാണ് വീടുകളില്‍ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ടത് കണ്ടത്. ഇസ്രയേലില്‍ കടന്നു കയറി ആക്രമണം തുടങ്ങിയതുമുതല്‍ ഭീകരര്‍ നടത്തിയ നിഷ്ഠൂരമായ പ്രവൃത്തികളുടെ അടയാളമായി തല വെട്ടിമാറ്റിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍. ‘ഇതൊരു യുദ്ധമല്ല, യുദ്ധക്കളവുമല്ല. കൂട്ടക്കൊലയാണ്, ഭീകര പ്രവര്‍ത്തനമാണ്’. – ഇസ്രായേല്‍ മേജര്‍ ജനറല്‍ ഇറ്റായി വെറൂവ് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ മൂന്ന് പലസ്തീൻ മാദ്ധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ മത്സ്യബന്ധന തുറമുഖത്തിന് സമീപമുള്ള റെസിഡൻഷ്യല്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഹമാസിന്റെ മീഡിയ ഓഫീസ് മേധാവി സലാമേഹ് മറൂഫാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അറിയിച്ചത്. സെയ്ദ് അല്‍-തവീല്‍, മുഹമ്മദ് സോബോ, ഹിഷാം നവാജ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍ ഇന്നലെ രാത്രി മുഴുവൻ ഗാസയില്‍ വ്യോമാക്രമണം നടത്തി. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളില്‍ ബോംബ് ഇട്ടതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയില്‍ 700 ലേറെ പേര്‍ക്കാണ് ജീവൻ നഷ്ടമായത്. ഗാസയില്‍ നിന്നും അഭയാര്‍ത്ഥികളായി നിരവധിപ്പേര്‍ പാലായനം ചെയ്യുകയാണ്.