ഹാൻഡ് ബോളിൽ കൈക്കരുത്തുമായി പനച്ചിക്കാട്ട് നിന്നും ആഷ്‌ലിറ്റ് ലക്‌നൗവിലേയ്ക്ക്; നാടിന്റെ അഭിമാനമായി ആഷ്‌ലിറ്റിന്റെ നേട്ടം

കുഴിമറ്റം: ദേശീയ കായിക മേളയിൽ പനച്ചിക്കാടിന് അഭിമാനമായി ആഷ്‌ലിറ്റ് കുതിക്കുന്നു. ഫെബ്രുവരി 28-ന് ലക്‌നൗവിൽ നടക്കുന്ന ദേശീയ കായിക മേളയിൽ കേരള സംസ്ഥാന സബ്ജൂനിയർ ഗേൾസ് ടീമിൽ പനച്ചിക്കാട് സ്വദേശിനി ആഷ്‌ലിറ്റ് ആൻ ജിനുവും. സബ്ജൂനിയർ ഗേൾസ് ഹാൻഡ്‌ബോൾ ടീമംഗമായാണ് ആഷ്‌ലിറ്റ് ടീമിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Advertisements

പനച്ചിക്കാട് 16 ആം വാർഡിൽ സദനം സ്‌കൂളിന് സമീപം പാറപറമ്പിൽ പി പി ജിനുവിന്റെയും മായയുടെയും മകളാണ്. വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഈ കൊച്ചു മിടുക്കി. 2022 ജനുവരി 12ന് നടന്ന കോട്ടയം ജില്ലാ ഒളിമ്പിക്‌സിലെ ഹാൻഡ്‌ബോൾ വിന്നിങ് ടീമംഗമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ടീം അംഗമായ ആഷ്‌ലിറ്റ് മുൻ വർഷങ്ങളിൽ നടന്ന കേന്ദ്രീയ വിദ്യാലയ നാഷണൽ മീറ്റിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ സംസ്ഥാന സബ്ജൂനിയർ ഗേൾസ് ഹാൻഡ്‌ബോൾ ടീമിനെ പ്രതിനിധീകരിക്കുന്നു.

Hot Topics

Related Articles