ക്രിസ്മസ് : ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടത്തി

കോട്ടയം : ക്രിസ്മസിനോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷയും ദിവ്യബലിയും അർപ്പിച്ചു.
പത്തനംതിട്ട പരുമല സെമിനാരിയിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷയ്ക്ക് മലങ്കര സഭയുടെ പരമാധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രധാന കാർമികത്വം വഹിച്ചു.

Advertisements

കൊച്ചിയില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പാതിരാ കുര്‍ബാനയ്ക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എകീകൃത കുര്‍ബാന ക്രമം അനുസരിച്ചാണ് കര്‍ദിനാള്‍ ദിവ്യ ബലി അര്‍പ്പിച്ചത്.

അതേസമയം സെന്റ് മേരീസ് ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന നടന്നു. പള്ളി വികാരി ഫാദര്‍ ഡേവിഡ് മാടവന കാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ തിരുപ്പിറവി ദിവ്യബലി അര്‍പ്പിച്ചു.

പുത്തന്‍കുരിശ് സെന്റ് അത്താനാസിയോസ് കത്തീഡ്രലില്‍ ക്രിസ്തുമസ് ശുശ്രൂഷകള്‍ക്കു ശ്രേഷ്ഠ കാതോലിക്ക ബാവ പ്രധാന കാര്‍മികത്വം വഹിച്ചു.

കരിങ്ങാച്ചിറ ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.

കോട്ടയം പഴയ സെമിനാരിയിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് പ്രധാന കാർമികത്വം വഹിച്ചു. സെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ് സഹകാർമികത്വം വഹിച്ചു.

മാറുന്ന കാലഘട്ടത്തിലും,ജീവിത സാഹചര്യത്തിലും ക്രിസ്മസ് നൽകുന്ന സന്ദേശം മാനവരാശിക്ക് പ്രത്യാശയും, പ്രതീക്ഷയും നൽകുന്നതാണന്ന് മാർത്തോമ സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.

Hot Topics

Related Articles