18 വര്‍ഷം മുമ്പത്തെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടതിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യം; ലളിത് മോദിക്കെതിരെ ഹര്‍ഭജന്‍ സിംഗ്

ചണ്ഡീഗഡ്: ഐപിഎല്‍ മത്സരത്തിനിടെ ശ്രീശാന്തിനെ താന്‍ തല്ലുന്ന വീഡിയോ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി ഇപ്പോൾ പുറത്തുവിട്ടതിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യമെന്ന് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. വീഡിയോ പുറത്തുവിട്ട രീതി തെറ്റാണെന്നും അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. 18 വര്‍ഷം മുമ്പ് നടന്നൊരം സംഭവം ആളുളെല്ലാം മറന്നിരിക്കെ വീണ്ടും ആ വീഡിയോ പുറത്തുവിട്ട് ഓര്‍മിപ്പിച്ചതിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യമല്ലാതെ മറ്റൊന്നുമില്ലെന്നും ഹര്‍ഭജന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Advertisements

അന്ന് സംഭവിച്ച കാര്യങ്ങളില്‍ എനിക്ക് അതിയായ ദു:ഖമുണ്ട്. അതോര്‍ത്ത് ഇപ്പോഴും ഞാന്‍ ലജ്ജിക്കുന്നുമുണ്ട്. അന്ന് സഭവിച്ചത് എന്‍റെ ഭാഗത്തു നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തെറ്റായിരുന്നു. അത് ഞാന്‍ പല അവസരങ്ങളിലും തുറന്നുപറയുകയും ശ്രീശാന്തിനോട് മാപ്പു പറയുകയും ചെയ്തിട്ടുണ്ട്. മനുഷ്യൻമാരായാല്‍ തെറ്റു പറ്റും.ഞാനുമതുപോലൊരു തെറ്റ് ചെയ്തു. ഇനിയും തെറ്റ് പറ്റിയാല്‍ ഗണപതി ഭഗവാനോട് മാപ്പു തരണമെന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. മനുഷ്യൻമാരായാല്‍ തെറ്റ് പറ്റുക സ്വാഭാവികമാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീശാന്ത്-ഹര്‍ഭജന്‍ സിംഗ് അടിയുടെ വീഡിയോ പുറത്തുവിട്ട ലളിത് മോദിക്കും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ശ്രീശാന്ത് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

2008ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിംഗ് പഞ്ചാബ് കിംഗ്സ് താരമായിരുന്ന ശ്രീശാന്തിനെ അടിക്കുന്ന ദൃശ്യങ്ങളാണ് ഓസ്ട്രേലിയയുടെ മുൻനായകൻ മൈക്കൽ ക്ലാർക്കുമായുള്ള പോഡ്കാസ്റ്റിനിടെ ലളിത് മോദി പുറത്തുവിട്ടത്. 

ഇതുവരെ ആരും കാണാത്ത ദൃശ്യങ്ങൾ ആണിതെന്നും അന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍ ഇത് ചിത്രീകരിച്ചിരുന്നില്ലെങ്കിലും തന്‍റെ0 സ്വകാര്യ സുരക്ഷാ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങൾ ആണിതെന്നും ലളിത് മോദി പറഞ്ഞിരുന്നു. ഇതുവരെ ആരും കാണാത്ത ദൃശ്യങ്ങൾ ആദ്യമായാണ് പരസ്യമാക്കുന്നതെന്നും ലളിത് മോദി അവകാശപ്പെട്ടിരുന്നു.

Hot Topics

Related Articles