ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഹാരി ബ്രൂക്ക് ഒന്നാമൻ : നേട്ടമുണ്ടാക്കി ഗില്ലും

ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഐസിസി പുരുഷ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകർപ്പൻ പ്രകടനം കാഴ്ചവെച്ചാണ് ബ്രൂക്ക് ഈ നേട്ടം സ്വന്തമാക്കിയത്.ആദ്യ ഇന്നിംഗ്സില്‍ 158 റണ്‍സ് നേടിയത് ഇംഗ്ലണ്ടിന്റെ പോരാട്ടത്തിന് കരുത്ത് നല്‍കുക മാത്രമല്ല, രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സഹതാരം ജോ റൂട്ടിനെ ഒന്നാം സ്ഥാനത്തുനിന്ന് താഴെയിറക്കുകയും ചെയ്തു.

Advertisements

ടെസ്റ്റ് നായകനെന്ന നിലയില്‍ തന്റെ ആദ്യ വിജയത്തില്‍ 269, 161 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ശുഭ്മാൻ ഗില്‍ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണ്. ബ്രൂക്കിനെക്കാള്‍ 79 റേറ്റിംഗ് പോയിന്റ് മാത്രം പിന്നിലാണ് ഇപ്പോള്‍ ഗില്‍. റൂട്ട്, കെയ്ൻ വില്യംസണ്‍, യശസ്വി ജയ്സ്വാള്‍, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജെമി സ്മിത്താണ്. 184*, 88 എന്നിങ്ങനെ റണ്‍സ് നേടിയ സ്മിത്ത് 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ 10-ല്‍ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കൻ ഓള്‍റൗണ്ടർ വിയാൻ മുള്‍ഡർ സിംബാബ്‌വെക്കെതിരെ നേടിയ പുറത്താകാത്ത 367 റണ്‍സ് നേടിയതോടെ ബാറ്റിംഗ് റാങ്കിംഗില്‍ 34 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തും ഓള്‍റൗണ്ടർമാരുടെ റാങ്കിംഗില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തും എത്തി.

Hot Topics

Related Articles