ന്യൂസ് ഡെസ്ക്ക് : ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കിയുള്ള നിയമന തട്ടിപ്പില്‍ ഹരിദാസിന്റെ മൊഴി പുറത്ത്. അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസ് സമ്മതിച്ചു.പറഞ്ഞത് നുണയാണെന്ന് ഹരിദാസ് മൊഴി നല്കി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്.
സെക്രട്ടറിയേറ്റിനു മുന്നില്‍ വെച്ച് പണം നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. പ്രസ് ക്ലബിനു മുൻപില് വെച്ചാണ് പണം നല്‍കിയതെന്നു പിന്നീട് മാറ്റി പറഞ്ഞിരുന്നു. ഒടുവില്‍ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്നു സമ്മതിക്കുകയായിരുന്നു. ബാസിത്ത് പറഞ്ഞിട്ടാണ് അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നല്കി. നിയമനത്തിന് ഒരു ലക്ഷം രൂപ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഹരിദാസ് മൊഴിയായി പറഞ്ഞു. അഖില്‍ സജീവിന് 25000 രൂപയും ലെനിന് 50,000 രൂപയും നല്‍കിയെന്നാണ് മൊഴി.