മലപ്പുറം: നിയമന കൈക്കൂലി വിവാദത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ സജീവനും ലെനിനുമായി ബന്ധപ്പെട്ട് മറ്റാരൊക്കെയോ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ ഹരിദാസന്. എല്ലാ കാര്യങ്ങളും തിങ്കളാഴ്ച കൻ്റോൺമെൻ്റ് സ്റ്റേഷനില്‍ ഹാജരായി പറയാമെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും ഹരിദാസന് പറഞ്ഞു.
‘ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട് ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. മറ്റു പല കാര്യങ്ങള്‍ ചെയ്യാനുള്ളതുകൊണ്ടാണ് അതുവരെ സമയം നീട്ടിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ കൂടുതലായി പറയാനുണ്ട്. അല്ലാതെ പ്രതി ചേര്‍ത്ത വ്യക്തിയല്ല. താന്‍ വച്ച ആരോപണങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതി ചേര്‍ക്കാനുള്ള ശ്രമമുള്ളതായി തോന്നിയതു കൊണ്ടാണ് കൂടുതല്‍ വിഷമം ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച കൻ്റോൺമെൻ്റ് സ്റ്റേഷനിലെത്തി അറിയാവുന്നത് പറഞ്ഞ് കൊടുക്കും. ഷുഗര്‍, പ്രഷര്‍ എല്ലാം ഉള്ള ഒരു രോഗിയാണ്. അതുകൊണ്ട് തന്നെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്’ ഹരിദാസന്.
തിരുവനന്തപുരത്ത് വലിയ പരിചയക്കാരില്ല. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍. എവിടെയാണെന്ന് അറിയാന്‍ അവിടെ ചെന്ന് കഴിഞ്ഞാലെ മനസ്സിലാകുകയുള്ളൂ. കൂടുതലൊന്നും പറയാനില്ല. അഖില്‍ മാത്യുവിനെ മുമ്പോ അതിനുശേഷമോ കണ്ടിട്ടില്ല. അപ്പോൾ കണ്ട പരിചയം മാത്രമാണുള്ളത്. അതുകൊണ്ട് തിരിച്ചറിയാന്‍ കഴിയില്ലെന്നും ഹരിദാസന് പറഞ്ഞു.