തൃശൂർ : ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ അംബേദ്കർ പരിസ്ഥിതി മിത്ര പുരസ്കാരം നെടുമ്പുറം സ്വദേശി ഹരിഗോവിന്ദിന് ലഭിച്ചു. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ തൃശൂർ എം.എൽ.എ ബാലചന്ദ്രൻ അവാർഡ് സമ്മാനിച്ചു.
പത്തനംതിട്ട ജില്ലയിൽ വിവിധ സ്കൂളുകൾ, കോളേജുകൾ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ സംഘടനകളുമായി ചേർന്ന് നടത്തിയ പരിസ്ഥിതി , പ്രവർത്തനങ്ങളുടെ
അടിസ്ഥാനത്തിലാണ് ഹരിഗോവിന്ദ് അവാർഡിന് അർഹനായത്.
അധ്യാപകനായ ഹരിഗോവിന്ദ് ഇപ്പോൾ ചെങ്ങന്നൂർ ബിആർസി യിൽ ക്ലസ്റ്റർ കോർഡിനേറ്ററായി ആയി ജോലി ചെയ്യുന്നു. പരിസ്ഥിതി സംഘടനകളായ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ,
തിരുവിതാംകൂർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. പുതിയ തലമുറയിലെ കുട്ടികൾക്ക് ഔഷധസസ്യങ്ങളെ കുറിച്ച് മനസ്സിലാക്കുവാൻ വീടിനോടു ചേർന്ന് ഒരു ജൈവവൈവിധ്യ ഉദ്യാനം, ഔഷധസസ്യ ങ്ങളുടെ
പ്രദർശന തോട്ടവും ഉണ്ട് .ഭാര്യ ജ്യോതിലക്ഷ്മി അധ്യാപിക (വള്ളംകുളം നാഷണൽ ഹൈസ്കൂൾ)മകൾ മാലതി, എട്ടാം ക്ലാസ് വിദ്യാർത്ഥിനി.