ദില്ലി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹർജി. ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും നരേന്ദ്ര മോദിയെ വിലക്കണമെന്നാണ് ആവശ്യം. ദില്ലി ഹൈക്കോടതിയിൽ അഭിഭാഷകനായ അനന്ദ് എസ് ജോന്ദ്ഹേലാണ് ഹർജി സമർപ്പിച്ചത്.
Advertisements
ഹിന്ദു-സിഖ് ദൈവങ്ങളെ ഉപയോഗിച്ച് ബി ജെ പിക്കായി വോട്ട് തേടുന്നെന്നും പ്രതിപക്ഷ പാർട്ടികൾ മുസ്ലീംങ്ങളെ സഹായിക്കുന്നുവരാണെന്ന് മോദി പരാമർശിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഉത്തർപ്രദേശിലെ പിലിബിത്തിൽ മോദി നടത്തിയ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി.