ഹരിപ്പാട് ബാറിന് സമീപം യുവാവിന് കുത്തേറ്റ സംഭവം : രണ്ട് പേർ പിടിയിൽ

ഹരിപ്പാട് : ബാറിന് സമീപം നടന്ന സംഘർഷത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. താമല്ലാക്കൽ കൃഷ്ണ കൃപയിൽ രാഹുൽ ( ചെമ്പൻ 27), കരുവാറ്റ പുത്തൻ തറയിൽ പടീറ്റതിൽ കണ്ണൻ രാമചന്ദ്രൻ ( 30 ) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം നടന്നത്. നാരകത്തറയിലെ ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ ഇരു സംഘങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് കത്തികുത്തിൽ കലാശിക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കാരിച്ചാൽ സ്വദേശി സാരഥി (24) ചികിത്സയിലാണ്.

Advertisements

Hot Topics

Related Articles