ഹരിപ്പാട് വീട്ടമ്മയെ മദ്യം നൽകി പീഡിപ്പിച്ചു : പ്രതിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

ആലപ്പുഴ :
ഹരിപ്പാട് മദ്യം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയതു. ആറാട്ടുപുഴ വലിയഴീക്കല്‍ മീനത്ത് വീട്ടില്‍ പ്രസേനനെ (സ്വാമി-54)യാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ ആശുപത്രിയില്‍ പോകാനായി ഓട്ടോറിക്ഷയില്‍ കയറിയ 58 കാരിയായ വീട്ടമ്മയെ മദ്യം കുടിപ്പിച്ചു മയക്കിയശേഷം പീഡിപ്പിച്ചതായാണ് പരാതി. അബോധാവസ്ഥയിലായ വീട്ടമ്മയെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. വൈകുന്നേരം അഞ്ചോടെ ഓട്ടോറിക്ഷയില്‍ തന്നെ തിരികെ വീടിനു സമീപത്തു കൊണ്ടുവന്ന് ഇറക്കി വിടുകയും ചെയ്തു. അവശനിലയിലായ വീട്ടമ്മയെ തൃക്കുന്നപ്പുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി. സംഭവത്തിനുശേഷം ഓച്ചിറയിലേക്ക് പോയ പ്രതിയെ അവിടെ നിന്നാണ് പോലീസ് കസ്റ്റഡിലെടുത്തത്. എസ്എച്ച്ഒ പി. എസ് സുബ്രഹ്മണ്യന്റെ നിര്‍ദേശാനുസരണം എസ് ഐ മാരായ രതീഷ് ബാബു, വര്‍ഗീസ് മാത്യു, സിപിഓ മാരായ ശ്യം, രാഹുല്‍ ആര്‍. കുറുപ്പ്, ജഗന്നാഥന്‍, ആതിര എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Advertisements

Hot Topics

Related Articles