പാണ്ടിപ്പടയ്ക്ക് ശേഷം ഹരിശ്രീ അശോകൻ വീണ്ടും പ്രകാശ് രാജിനൊപ്പം; കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ചിത്രീകരണം പൂർത്തിയാകുന്നു

കൊച്ചി: 17 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർ കൊമേഡിയൻ ഹരിശ്രീ അശോകനും തെന്നിന്ത്യൻ സൂപ്പർ താരം പ്രകാശ് രാജും വീണ്ടും ഒന്നിക്കുന്നു. 2005ൽ റാഫിമെക്കാർട്ടിൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം പാണ്ടിപ്പടയിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. തീയേറ്ററുകളിലും മലയാളികളുടെ സ്വീകരണ മുറികളിലും ചിരിയുടെ മാലപ്പടക്കം തീർത്ത ചിത്രമായിരുന്നു പാണ്ടിപ്പട.

Advertisements

കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചലച്ചിത്ര താരം സരയൂ മോഹന്റെ ഭർത്താവ് സനലാണ് ചിത്രത്തിന്റെ സംവിധായകൻ. ആശുപത്രി കേന്ദ്രമാക്കി പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ ഡോ. ചാക്കോ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് വേഷമിടുന്നത്. ഡോ. ചാക്കോയുടെ സന്തത സഹചാരിയായ പാപ്പച്ചൻ എന്ന വേഷമാണ് ഹരിശ്രീ അശോകന്. ഹാസ്യവും ഫാന്റസിയും ഇഴചേർന്നതാണ് ചിത്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനിൽ കുമാർ- അഭയ് കുര്യൻ എന്നിവർ തിരക്കഥയെഴുതി സന്തോഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പൻ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങൾക്കൊക്കെ ക്യാമറ ചലിപ്പിച്ച അജയൻ കാച്ചപ്പള്ളിയാണ്.

ദിവസങ്ങൾ മാത്രമാണ് ഇനി ചിത്രീകരണമുള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.