ഏറ്റുമാനൂർ: ഹരിത കർമ്മ സേന നാട്ടിന്റെ സമ്പത്തും പ്രകൃതിയുടെ രക്ഷകരുമാണന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മാധ്യമ , സാമൂഹിക സാംസ്കാരിക പ്രവർത്തകനായിരുന്ന ഏറ്റുമാനൂർ ശിവപ്രസാദിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ ഹരിത കർമ്മസേനാംഗങ്ങളെ ആദരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ കെജെയു ഏറ്റുമാനൂർ മേഖലാ കമ്മിറ്റി നടത്തിയ അനുസ്മരണ ചടങ്ങ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ശിവപ്രസാദിൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മാധ്യമ പുരസ്ക്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് കാണക്കാരിക്കും സാംസ്കാരിക പുരസ്ക്കാരം സിനിമ – സീരിയൽ നടൻ ബെന്നി പൊന്നാരത്തിനും മന്ത്രി സമ്മാനിച്ചു. ഏറ്റുമാനൂർ നഗരസഭയിലെ 42 ഹരിതകർമ്മ സേനാംഗങ്ങളെയും ചടങ്ങിൽ മൊമൻ്റൊ നൽകി ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെജെയു മേഖലാ പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. കെജെയു സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് മുഖ്യ പ്രഭാഷണവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജോറോയി പൊന്നാറ്റിൽ അനുസ്മരണ പ്രഭാഷണവും നടത്തി.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി, പ്രതിപക്ഷ നേതാവ് ഇ.എസ്.ബിജു, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് ബിജു കുമ്പിക്കൻ, കെജെയു ജില്ലാ പ്രസിഡൻ്റ് പി.ബി. തമ്പി, ജില്ലാ സെക്രട്ടറി രാജു കുടിലിൽ, സംസ്ഥാന സമിതി അംഗം കെ.ജി. ഹരിദാസ്, എസ്എംഎസ് എം പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് ജി. പ്രകാശ്, സെക്രട്ടറി അഡ്വ. പി. രാജീവ്, , ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് എൻ.പി. തോമസ്, നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.പി. മോഹൻദാസ്, ഏറ്റുമാനൂർ സഹകരണ ബാങ്ക് ഡയറക്ടർ ആർ. രവികുമാർ,എസ്.പി. പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് സതീഷ് ചന്ദ്രൻ, സെക്രട്ടറി ജഗദീഷ് സ്വാമി ആശാൻ , കെജെയു മേഖലാ സെക്രട്ടറി രാധാകൃഷ്ണൻ ഇഞ്ചക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ചിത്രം: ഏറ്റുമാനൂർ ശിവപ്രസാദ് അനുസ്‌മരണ സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.