നെടുംകുന്നം: ഗ്രാമ പഞ്ചായത്ത് വാർഡ് മൂന്ന് വള്ളിമലയാണ്
വാഴൂർ ബ്ലോക്കിൽ ആദ്യമായി ഹരിതകർമ്മസേനയുടെ വാതിൽപടി ശേഖരണം 100% പൂർത്തീകരിച്ച് മാതൃകയായത്.
വാർഡ് മെംബർ ജോ ജോസഫ്, ഹരിത കർമ്മ സേന അംഗങ്ങളായ സി ജി രഞ്ജി മോൾ, ഓമന സജിമോൾ എന്നിവരുടെ ആത്മാർത്ഥമായ പ്രവർത്തനമാണ് വാർഡിൽ ഹരിതകർമ്മസേനയുടെ വാതിൽപ്പടി സേവനം 100 % ത്തിൽ എത്തിച്ചത്. അതോടൊപ്പം പഞ്ചായത്തിലെ ഉദ്യോഗസ്ഥരും, ഹരിതസഹായസ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ, നവകേരളം കർമ്മ പദ്ധതി, കുടുംബശ്രീ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങിയവ പ്രവർത്തനങ്ങൾക്ക് പിന്തുണയും നൽകി.
വാർഡുകളിൽ നിന്നും 130 കിലോ പ്ലാസ്റ്റിക് ശേഖരിച്ചു. നെടുംകുന്നം ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ
വള്ളിമല വാർഡ് യൂസർ ഫീസ് കളക്ഷൻ, ഹരിത മിത്രം ക്യു ആർ കോഡ് എൻറോൾമെന്റ് എന്നിവയിൽ 100% നേട്ടം കൈവരിച്ചതിന്റേ ഔദ്യോഗിക പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന സി ജെ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രവി വി സോമൻ, മൂന്നാം വാർഡ് മെമ്പർ ജോ ജോസഫ്, ജനപ്രതിനിധികളായ മാത്യു വർഗ്ഗീസ്, രാജമ്മ രവീന്ദ്രൻ, സെക്രട്ടറി ടി സജിത് , അസി. സെക്രട്ടറി ഷോളി ഫിലിപ്പ്, വി ഇ ഒ ലൈലമോൾ വർഗ്ഗീസ്, സിഡിഎസ് ചെയർ
പേഴ്സൺ രാജമ്മ മോഹനൻ, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ വിജേഷ്, ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ കോർഡിനേറ്റർ മനോജ് മാധവൻ, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.