കൊണ്ടോട്ടി (മലപ്പുറം): മാലിന്യത്തില്‍നിന്നു ലഭിച്ച രണ്ടു ജോഡി സ്വർണക്കമ്മലുകള്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി ഹരിതകർമസേനാംഗങ്ങള്‍. നഗരസഭയിലെ ചെമ്മലപറമ്പില്‍ മാലിന്യശേഖരണത്തിനിടെ, ഹരിതകർമസേനാംഗങ്ങളായ പ്രസന്ന, സുമതി, സരോജിനി എന്നിവർക്കാണ് ആഭരണങ്ങള്‍ ലഭിച്ചത്. മാലിന്യങ്ങള്‍ നിറഞ്ഞ കവറുകളില്‍നിന്നാണ് ഇവർക്ക് കമ്മലുകള്‍ ലഭിച്ചത്. ഉടമ മൂന്നുമാസമായി നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരയുകയായിരുന്നു. നേരത്തെയും മാലിന്യസംസ്കരണ പ്രവർത്തനത്തിനിടെ ലഭിച്ച വിലപിടിപ്പുള്ള സ്വർണമോതിരം തിരിച്ചുകൊടുത്ത് കൊണ്ടോട്ടിയിലെ ഹരിതകർമസേനാംഗങ്ങള്‍ മാതൃകയായിരുന്നു.
Advertisements