“വാർദ്ധക്യ പെൻഷൻ 6000; 2000 വെച്ച് പ്രതിമാസം സ്ത്രീകൾക്ക്; ഗ്യാസ് സിലിണ്ടറിന് 500” ; ഹരിയാനയിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്

ദില്ലി : തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ഹരിയാനയിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. സ്ത്രീകൾ, വയോധികർ, യുവജനങ്ങൾ എന്നിവരെ പരിഗണിച്ചുളള വമ്പൻ വാഗ്ദാനങ്ങളാണ് കോൺഗ്രസ് ഹരിയാനയിലെ ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്. പ്രതിമാസം സ്ത്രീകൾക്ക് 2000 രൂപ നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഗ്യാസ് സിലിണ്ടറിന് 500 രൂപ നൽകും. 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഒരുക്കും. 

Advertisements

യുവജനങ്ങൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കും. ഇതിനായി 2 ലക്ഷം ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും.  ലഹരി വിമുക്ത ഹരിയാന ഉറപ്പാക്കും. വാർദ്ധക്യ പെൻഷനായി  6000 നൽകും. വികലാംഗ പെൻഷനും വിധവാ പെൻഷനും 600 വീതം നൽകും. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. പിന്നോക്ക വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ ഉറപ്പാക്കും. ഇതിനായി ജാതി സെൻസസ് നടത്തും. ക്രീമിലെയർ പരിധി 10 ലക്ഷം രൂപയായി ഉയർത്തും. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കും. ഉടനടി വിള നഷ്ടപരിഹാരം. പാവപ്പെട്ടവർക്ക് വീട്. 3.5 ലക്ഷം രൂപ വിലയുള്ള 2 മുറികളുള്ള വീട് ഉറപ്പാക്കും.  

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.