വീട്ടിൽ കഴിയുന്നത് മകളുടെ ചിലവിൽ : ഹരിയാണയില്‍ സംസ്ഥാന ടെന്നീസ് താരം രാധികാ യാദവിനെ പിതാവ് വെടിവച്ച് കൊന്നു

ന്യൂഡല്‍ഹി: ഹരിയാണയില്‍ സംസ്ഥാന ടെന്നീസ് താരം രാധികാ യാദവിനെ സ്വന്തം വീട്ടില്‍ അച്ഛൻ വെടിവെച്ചുകൊന്ന സംഭവത്തിന്റെ കാരണം കണ്ടെത്തിതായി പോലീസ്. മകള്‍ നടത്തിയിരുന്ന ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിതാവ് ദീപക് യാദവ് പോലീസിന് മൊഴിനല്‍കി. ഇതുസംബന്ധിച്ച്‌ ദീപക്കും (49) രാധിക യാദവും (25) രൂക്ഷമായ തർക്കം നിലനിന്നിരുന്നു.

Advertisements

സംസ്ഥാന ടെന്നീസ് താരമായിരുന്ന രാധിക ടെന്നീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ഡബിള്‍സില്‍ ഇന്റർനാഷണല്‍ ടെന്നീസ് ഫെഡറേഷൻ റാങ്കിങ്ങില്‍ 113-ാം സ്ഥാനത്താണ്. അടുത്തിടെ തോളിന് പരിക്കേറ്റതിനെത്തുടർന്ന് കോർട്ടില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയാതെയായി. ഇതോടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒരു ടെന്നീസ് അക്കാദമി സ്ഥാപിച്ചു. പിന്നാലെ മകളുടെ വരുമാനംകൊണ്ട് ജീവിക്കുന്നുവെന്ന് പറഞ്ഞ് അച്ഛനെ ആളുകള്‍ പരിഹസിക്കാൻ തുടങ്ങി. പരിഹാസം വർധിച്ചതോടെ ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ അച്ഛൻ ആവശ്യപ്പെട്ടു. എന്നാല്‍ മകള്‍ അതിന് തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തർക്കം രൂക്ഷമാവുകയും ഒടുവില്‍ കൊലപാതകത്തിലേക്ക് നയിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ പാലുവാങ്ങാനായി വസീറാബാദ് ഗ്രാമത്തിലേക്ക് പോവുമ്ബോള്‍ ആളുകള്‍ മകളുടെ വരുമാനംകൊണ്ട് ജീവിക്കുന്നുവെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നെന്ന് അച്ഛൻ ദീപക് യാദവ് പോലീസിനോട് പറഞ്ഞു. ഇത് വളരെയധികം വിഷമിപ്പിച്ചു. മകളുടെ സ്വഭാവത്തെക്കുറിച്ചും ചിലർ ചോദ്യംചെയ്തു. ഇതോടെ ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ നിർബന്ധിച്ചു. പക്ഷേ, അവള്‍ വിസമ്മതിച്ചു. ഇത് തന്റെ അന്തസ്സിനെ വ്രണപ്പെടുത്തുകയും മനസ്സിനെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുകയും ചെയ്തതായി ദീപക് യാദവ് പറയുന്നു. ആ ദേഷ്യത്തിന്റെ പുറത്ത്, ലൈസൻസുള്ള റിവോള്‍വർ പുറത്തെടുത്ത്, മകള്‍ മുകള്‍ നിലയിലെ അടുക്കളയില്‍ പാചകം ചെയ്യുമ്ബോള്‍ വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് ദീപക് ചോദ്യം ചെയ്യലില്‍ പറഞ്ഞു. മകളുടെ അരഭാഗത്താണ് വെടികൊണ്ടത്.

സംഭവം നടക്കുമ്ബോള്‍ ദീപക്കിന്റെ ഭാര്യ മഞ്ജു താഴെ നിലയിലായിരുന്നു. പോലീസിനെ വിളിച്ച്‌ അറിയിച്ചതും അമ്മ തന്നെയാണ്. എന്നാല്‍ പോലീസില്‍ മൊഴിനല്‍കാൻ ഇവർ തയ്യാറായിട്ടില്ല. പനിയാണെന്നു പറഞ്ഞ് മുറിയിലേക്ക് പോവുകയാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. ദീപക്കിന്റെ സഹോദരൻ കുല്‍ദീപ് യാദവിന്റെ മൊഴി പ്രകാരമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

രാവിലെ 10.30-ഓടെ വീടിന്റെ മുകളില്‍നിന്ന് വലിയ ശബ്ദം കേട്ടതായും ഉടൻതന്നെ പോയിനോക്കിയെന്നും കുല്‍ദീപ് പറയുന്നു. അവിടെയെത്തിയപ്പോള്‍ രാധിക അടുക്കളയില്‍ നിലത്തുവീണുകിടക്കുന്നു. കൈയില്‍ റിവോള്‍വറുമായി ദീപക് സമീപത്തുതന്നെയുണ്ട്. അതിനുശേഷം തന്റെ മകൻ പിയൂഷ് യാദവും അവിടേക്ക് വന്നു. ഇരുവരും ഉടൻതന്നെ രാധികയെ കാറില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചെന്നും കുല്‍ദീപ് പറഞ്ഞു. ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ ടെന്നീസ് താരമായിരുന്നു രാധിക. മരണത്തില്‍ ഞെട്ടലുണ്ട്. എന്തുകൊണ്ടാണ് അവളെ കൊലപ്പെടുത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും കുല്‍ദീപ് പറഞ്ഞു.

ഗുരുഗ്രാമിലെ സെക്ടർ 57-ല്‍ വ്യാഴാഴ്ച രാവിലെ 10.30-നാണ് രാധിക വെടിയേറ്റു കൊല്ലപ്പെട്ടത്. സ്വന്തം തോക്കുപയോഗിച്ച്‌ അച്ഛൻ അഞ്ചുതവണ നിറയൊഴിക്കുകയായിരുന്നു. ഇതില്‍ മൂന്നെണ്ണം ഇരുപത്തഞ്ചുകാരിയായ രാധികയുടെ ശരീരത്തില്‍ തുളച്ചുകയറി. അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെയാണ് സംഭവം. സാമൂഹികമാധ്യമത്തിലേക്ക് ചിത്രീകരിച്ച വീഡിയോ റീല്‍സിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം വന്ന വാർത്തകള്‍.

Hot Topics

Related Articles