ചാരുംമൂട്: ഉപദ്രവിക്കാൻ ശ്രമിച്ച യുവാവില്‍ നിന്നും 13 കാരിയായ വിദ്യാർത്ഥിനിയെ രക്ഷിച്ച് ഹരിതാ കർമ്മ സേനാംഗങ്ങളായ സ്ത്രീകള്‍. ഇവർ പ്രതിയെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്ബ് വൈകുന്നേരം മഴ പെയ്യുമ്ബോഴാണ് നൂറനാടിന് സമീപമുള്ള റോഡില്‍ വച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവ് നഗ്നത പ്രദർശിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും ഈ സമയം ഇതുവഴിയെത്തിയതുകൊണ്ട് മാത്രമാണ് പെണ്‍കുട്ടിയെ ഇയാളില്‍ നിന്നും രക്ഷിക്കാനായത്. സ്ഥലത്ത് നിന്നും സ്കൂട്ടറില്‍ രക്ഷപ്പെട്ട ഇയാളെ മഞ്ജു സ്കൂട്ടറിലും ഷാലി ഹരിത കർമ്മസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടരുകയായിരുന്നു.
പറയംകുളം ജംഗ്ഷനില്‍ സ്കൂട്ടർ ഒതുക്കിയ യുവാവിനെ മഞ്ജു പിടിച്ചു നിർത്തിയെങ്കിലും തള്ളിയിട്ട് സ്കൂട്ടർ ഓടിച്ചു പോയി. താഴെ വീണ മഞ്ജുവിന് ചെറിയ പരിക്കുകള്‍ പറ്റി. ഒട്ടും തന്നെ പതറാതെ ഷാലി ഓട്ടോയില്‍ യുവാവിനെ പിൻതുടർന്നു. പാറജംഗ്ഷൻ പിന്നിട്ട് പടനിലം ജംഗ്ഷനില്‍ എത്തിയപ്പോഴേക്കും ബാറ്ററി ചാർജ്ജ് തീർന്ന് ഓട്ടോറിക്ഷ നിന്നതോടെ ഷാലി നിരാശയോടെ മടങ്ങി.മൂന്നു ദിവസം മുമ്ബ് ഇതേ പോലുള്ള സ്കൂട്ടർ നൂറനാട്ടുള്ള ചായക്കടയ്ക്ക് മുന്നിലിരിക്കുന്നത് കണ്ട് സംശയം തോന്നിയ മഞ്ജു മൊബൈലില്‍ പടമെടുത്ത് നൂറനാട് പൊലീസിന് കൈമാറി. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും മറ്റൊന്നും നോക്കാതെ പ്രതിയെ പിടിക്കാനും ശ്രമിച്ച മഞ്ജുവിനെയും ഷാലിയെയും നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, വൈസ് പ്രസിഡന്റ് ജി അജികുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഗീതാ അപ്പുക്കുട്ടൻ, പഞ്ചായത്തംഗം ശിവപ്രസാദ് എന്നിവർ അഭിനന്ദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നൂറനാട് സി.ഐ എസ്.ശ്രീകുമാർ, എസ്.ഐ എസ്.നിതീഷ് എന്നിവരും ഹരിത കർമ്മ സേനാംഗങ്ങളെ അഭിനന്ദിച്ചു.ഉപേക്ഷിച്ച ബാഗില്‍ ഒന്നര പവന്റെ സ്വർണ മാലയും കാല് പവന്റെ മോതിരവും; തിരികെ നല്കി സുജാതയും ശ്രീജയും