ഹരിത കുമ്മനം പുരുഷ സ്വയം സഹായ സംഘത്തിൻ്റെ മൂന്നാം വാർഷികവും എട്ടുകളി മത്സരവും ഒക്ടോബർ ആറിന് 

കുമ്മനം : ഹരിത കുമ്മനം പുരുഷസ്വയം സഹായ സംഘം മൂന്നാം വാർഷികത്തോടനുബന്ധിച്ച് കുമ്മനം കുളപ്പുര കവലയിൽ എട്ടുകളി മത്സരം നടക്കും. ഒക്ടോബർ ആറിന് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 15001 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 8001 രൂപയുമാണ് സമ്മാനം. 1500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.രാവിലെ 9 മണി മുതൽ കുമ്മനം കുളപ്പുരക്കവലയിൽ നടക്കുന്ന എട്ടുകളി മത്സരത്തിന് ശേഷം വൈകിട്ട് 7 മണി മുതൽ കൊല്ലം ഷാഫി നയിക്കുന്ന സംഗീത സായാഹ്നവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles